News

നീറ്റ് പരീക്ഷയ്ക്ക് എല്ലാ ഭാഷകളിലും ഒരേ ചോദ്യപ്പേപ്പര്

നീറ്റ് പരീക്ഷയ്ക്ക് എല്ലാ ഭാഷകളിലും ഒരേ ചോദ്യപ്പേപ്പര്

 

കഴിഞ്ഞവര്ഷം വ്യത്യസ്ത ഭാഷകളില്വ്യത്യസ്ത ചോദ്യപ്പേപ്പര്തയ്യാറാക്കി പരീക്ഷ നടത്തിയതിനെതിരേ ഒട്ടേറെ ഹര്ജികള്സുപ്രീംകോടതിയിലെത്തിയിരുന്നു

മെഡിക്കല് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്ക് ഈവര്ഷം മുതല് 10 ഭാഷകളിലും ഒരേ ചോദ്യപ്പേപ്പര് ആയിരിക്കുമെന്ന് സെന്ട്രല് ബോര്ഡ് ഓഫ് സെക്കന്ഡറി എജുക്കേഷന് (സി.ബി.എസ്.ഇ.) സുപ്രീംകോടതിയെ അറിയിച്ചു.

കഴിഞ്ഞവര്ഷം വ്യത്യസ്ത ഭാഷകളില് വ്യത്യസ്ത ചോദ്യപ്പേപ്പര് തയ്യാറാക്കി പരീക്ഷ നടത്തിയതിനെതിരേ ഒട്ടേറെ ഹര്ജികള് സുപ്രീംകോടതിയിലെത്തിയിരുന്നു. ഹര്ജികള് പരിഗണിച്ച കോടതി വ്യത്യസ്ത ഭാഷകളില് പരീക്ഷ എഴുതുന്ന കുട്ടികള്ക്ക് വ്യത്യസ്ത ചോദ്യപ്പേപ്പറുകള് നല്കുന്നത് യുക്തിരഹിതമാണെന്ന് നിരീക്ഷിച്ചിരുന്നു. വ്യത്യസ്ത ചോദ്യപ്പേപ്പറുകള്ക്ക് ഉത്തരം നല്കുന്ന വിദ്യാര്ഥികളുടെ പഠനശേഷി എങ്ങനെ നിര്ണയിക്കാനാകുമെന്നും കോടതി ചോദിച്ചു.

തുടര്ന്നാണ് സി.ബി.എസ്.ഇ. നയംമാറ്റുന്നത്. ഒരു ചോദ്യപ്പേപ്പര് മാത്രം തയ്യാറാക്കി എല്ലാ ഭാഷകളിലേക്കും തര്ജമചെയ്തു നല്കുമെന്ന് ജഡ്ജിമാരായ അരുണ് മിശ്ര, എസ്. അബ്ദുള് നസീര് എന്നിവരടങ്ങിയ ബെഞ്ചില് സി.ബി.എസ്.ഇ. ബോധിപ്പിച്ചു.

2017-ല് ഹിന്ദിയിലും ഇംഗ്ലീഷിലുമുണ്ടായിരുന്ന ചോദ്യപ്പേപ്പറുകളെക്കാള് പ്രാദേശിക ഭാഷയിലെ ചോദ്യപ്പേപ്പറുകള് ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നെന്ന് പരാതിയുണ്ടായിരുന്നു. പ്രാദേശിക ഭാഷകളിലെ ചോദ്യപ്പേപ്പറുകളിലെ പല ചോദ്യങ്ങളും തെറ്റായിരുന്നെന്നും അത് തങ്ങള്ക്ക് എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലെ പ്രവേശനത്തിന് തടസ്സമായെന്നും പരാതിക്കാര് ചൂണ്ടിക്കാട്ടി.

 

Read Related News :