News

JIPMER 2018 Regitration Started....

JIPMER 2018 Regitration Started....

   അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 3, വൈകീട്ട് 5 മണി.

  

      ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്‌മെര്‍) ജൂണ്‍ 4ന് ദേശീയതലത്തില്‍ നടത്തുന്ന എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വൈദ്യശാസ്ത്ര ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമാണിത്.

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ ജിപ്‌മെര്‍ കാമ്പസുകളിലായി 2017 ജൂലായിലാരംഭിക്കുന്ന എംബിബിഎസ് കോഴ്‌സിലേക്കാണ് ഈ പൊതുപ്രവേശന പരീക്ഷ. ഇതിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച രാവിലെ 11 മണിമുതല്‍ ആരംഭിക്കും.

മേയ് 3 വൈകീട്ട് 5 മണിവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് സമയമുണ്ട്. മിതമായ ഫീസ് നിരക്കില്‍ ഗുണമേന്മയോടുകൂടിയ മെഡിക്കല്‍ വിദ്യാഭ്യാസമാണ് ഇവിടുത്തെ പ്രത്യേകത. ജിപ്‌മെര്‍ പുതുച്ചേരിയില്‍ 150 സീറ്റുകളും കാരയ്ക്കല്‍ കാമ്പസില്‍ 50 സീറ്റുകളുമുണ്ട്. നാലരവര്‍ഷമാണ് എംബിബിഎസ് കോഴ്‌സിന്റെ പഠനകാലാവധി. തുടര്‍ന്ന് ഒരുവര്‍ഷത്തെ കമ്പല്‍സറി റൊട്ടേറ്റിംഗ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം.

യോഗ്യത: ഭാരത പൗരന്മാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം. 2017 ഡിസംബര്‍ 31ന് പ്രായം 17 വയസ്സ് തികയണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി/തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.

SC/ST/OBC/OPH വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40% മാര്‍ക്ക് മതിയാകും. എന്നാല്‍ ജനറല്‍ OPH വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 45%  മാര്‍ക്ക് വേണം. 2017 മാര്‍ച്ച്/ഏപ്രില്‍ മാസത്തില്‍ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

രജിസ്‌ട്രേഷന്‍: അപേക്ഷാഫീസ് ജനറല്‍ (UR), OBC (NCL), പുതുച്ചേരി (UR) OBC (NCL) വിഭാഗക്കാര്‍ക്ക് 1200 രൂപ. SC/ST വിഭാഗക്കാര്‍ക്ക് 1000 രൂപ മതി. NRI/OCI വിഭാഗക്കാര്‍ക്ക് 2500 രൂപയാണ് ഫീസ്. ഇതിന് പുറമെ ബാങ്ക് ചാര്‍ജ് കൂടി നല്‍കേണ്ടതുണ്ട്. OPH വിഭാഗക്കാരെ അപേക്ഷ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് നെറ്റ്ബാങ്കിങ്/ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖാന്തിരം അടയ്ക്കാം.

www.jipmer.edu.in എന്ന വെബ്‌സൈറ്റില്‍ 'Apply online MBBS Admission2017' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശപ്രകാരം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹാള്‍ ടിക്കറ്റ് മെയ് 22 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

പ്രവേശനപരീക്ഷ: കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ജൂണ്‍ നാലിന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും. 10 മുതല്‍ 12.30 മണിവരെയും 3 മുതല്‍ 5.30 മണിവരെയുമാണ് ഷിഫ്റ്റുകള്‍. ഇവയിലൊന്ന് പരീക്ഷയ്ക്ക് തിരഞ്ഞെടുക്കാം.

ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെസ്റ്റില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (60 വീതം), ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് കോംപ്രിഹെന്‍ഷന്‍, ലോജിക്കല്‍ ആന്റ് ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് (10 വീതം) എന്നീ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങളുണ്ടാവും. ഹയര്‍സെക്കന്‍ഡറി നിലവാരത്തിലാവും ചോദ്യങ്ങള്‍. ടെസ്റ്റ് പാറ്റേണ്‍ മനസ്സിലാക്കുന്നതിന് വെബ്‌സൈറ്റിലെ 'മോക്ടെസ്റ്റ്' സഹായകമാവും.
  
ടെസ്റ്റ് സെന്ററുകള്‍: ഇന്ത്യയൊട്ടാകെ 75 നഗരങ്ങളിലായാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍, നാഗര്‍കോവില്‍, തിരുനെല്‍വേലി, സേലം, തൂത്തുക്കുടി, തിരുവണ്ണാമലൈ, നാമക്കല്‍, കോയമ്പത്തൂര്‍, തൃച്ചി, ചെന്നൈ, മധുര, മാംഗ്ലൂര്‍, ബംഗ്ലൂരു, ബല്‍ഗാം, ഗുണ്ടൂര്‍, മൈസൂര്‍, ഹൈദരാബാദ്, പുതുച്ചേരി, വിശാഖപട്ടണം, വാറങ്കല്‍, മുംബൈ, ലക്‌നൗ, ഡല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, റാഞ്ചി, ഗുവാഹട്ടി, മൊഹാളി, ജംഷഡ്പൂര്‍, ഇന്‍ഡോര്‍, കൊല്‍ക്കത്ത എന്നിവ ടെസ്റ്റ് സെന്ററുകളില്‍പ്പെടും.

ശരി ഉത്തരത്തിന് നാല് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്ക്കില്ല. നെഗറ്റീവ് മാര്‍ക്കിങ് രീതിയില്ല. ടെസ്റ്റില്‍ പരീക്ഷാര്‍ത്ഥി നേടുന്ന പെര്‍സെന്റെയില്‍ സ്‌കോര്‍ അടിസ്ഥാനത്തിലാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുക. യോഗ്യത നേടുന്നതിനുള്ള മിനിമം പെര്‍സെന്റൈയില്‍ UR/OCI/NRI50, UROPH45, SC/ST/OBC/OPH40. കാറ്റഗറി അടിസ്ഥാനത്തിലുള്ള മെരിറ്റ് ലിസ്റ്റുകള്‍ ജൂണ്‍ 19ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ കൗണ്‍സിലിങ് ജൂണ്‍ 27 മുതല്‍ 30 വരെ നടക്കും.

ഫീസ് നിരക്കുകള്‍: അഡ്മിഷന്‍ ഫീസ് (ഒറ്റത്തവണ) 4000 രൂപ. വാര്‍ഷിക അക്കാഡമിക് ഫീസ് 1400 രൂപ. സ്റ്റുഡന്റ് അസോസിയേഷന്‍ ഫീസ് 2000 രൂപ. വാര്‍ഷിക ഐടി ചാര്‍ജ് 2000 രൂപ. ലേര്‍ണിംഗ് റിസോഴ്‌സ് ഫീസ് 2000 രൂപ. കോര്‍പ്പസ് ഫണ്ട് 70 രൂപ. മൊത്തം 11470 രൂപ. എന്നാല്‍ NRI/OCI വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 75000 യു.എസ്. ഡോളര്‍ ഒറ്റത്തവണ ഫീസായി നല്‍കണം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. കോഷന്‍ ഡിപ്പോസിറ്റ് ഉള്‍പ്പെടെ ഹോസ്റ്റല്‍, മെസ് ഫീസ് 9000 രൂപ. വെബ്‌സൈറ്റ്: www.jipmer.edu.in

 

Read Related News :