News

എന്‍ജിനീയറിങ് പ്രവേശനം: സപ്ലിമെന്ററി റാങ്ക് ലിസ്റ്റിനായി മാര്‍ക്ക് സമര്‍പ്പിക്കാം

എന്‍ജിനീയറിങ് പ്രവേശനം: സപ്ലിമെന്ററി റാങ്ക് ലിസ്റ്റിനായി മാര്‍ക്ക് സമര്‍പ്പിക്കാം

പ്രവേശനപ്പരീക്ഷയില്‍ യോഗ്യത നേടിയശേഷം യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നിശ്ചിതസമയത്തിനകം സമര്‍പ്പിക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്ക് സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി മാര്‍ക്ക് സമര്‍പ്പിക്കാം

engineering

തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാര്‍ഥികള്‍ യോഗ്യതാപരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) മാര്‍ക്ക് ഓണ്‍ലൈനായി നല്‍കണം. യോഗ്യതാപരീക്ഷയുടെ രണ്ടാംവര്‍ഷത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക്  http://www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലുടെ സമര്‍പ്പിക്കാം. വെള്ളിയാഴ്ച മുതല്‍ ആറിന് രാവിലെ 10 വരെ മാര്‍ക്ക് നല്‍കാന്‍ കഴിയും.  

കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവര്‍ക്ക് കംപ്യൂട്ടര്‍ സയന്‍സിന്റെയും കെമിസ്ട്രിയും കംപ്യൂട്ടര്‍ സയന്‍സും പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോടെക്‌നോളജിയുടെയും കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോളജിയുടെയും മാര്‍ക്ക് പരിഗണിക്കുന്നതാണ്. വെബ് പേജില്‍തന്നെ മാര്‍ക്ക് വിവരം ലഭ്യമാകുന്ന വിദ്യാര്‍ഥികള്‍ മാര്‍ക്കുകള്‍ വീണ്ടും രേഖപ്പെടുത്തേണ്ടതില്ല.

http://KEAM 2018- Candidate Portal എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പര്‍, പാസ്​വേർഡ് എന്നിവ നല്‍കി ഹോം പേജില്‍ പ്രവേശിച്ചശേഷം 'Mark Submission for - Supplementary Rank List' എന്ന് ക്ലിക്ക് ചെയ്ത് യോഗ്യതാ പരീക്ഷയില്‍ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് സമര്‍പ്പിക്കണം. വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള മാര്‍ക്കുകള്‍ മാര്‍ക്ക് ലിസ്റ്റിലുള്ളതില്‍നിന്ന് വ്യത്യസ്തമാണെങ്കില്‍ 'Change'  ബട്ടണ്‍ ക്ലിക്ക് ചെയ്ത് ശരിയായ മാര്‍ക്ക് സമര്‍പ്പിച്ചശേഷം 'Finalise Mark Data' ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.

പ്രവേശനപ്പരീക്ഷയില്‍ യോഗ്യത നേടിയശേഷം യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നിശ്ചിതസമയത്തിനകം സമര്‍പ്പിക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്ക് പുതുതായി തയ്യാറാക്കുന്ന സപ്ലിമെന്ററി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാം.

തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി സപ്ലിമെന്ററ...

Read more at: https://www.mathrubhumi.com/education-malayalam/news/keam-2018-online-submission-of-mark-list-for-supplementary-list-1.3028987

Read Related News :