News

മെഡിക്കല്‍ അലോട്ട്മെന്റ് വിജ്ഞാപനം ആറിന്

തിരുവനന്തപുരം: മെഡിക്കല്‍/ഡെന്റല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാനത്തെ രണ്ടാം അലോട്ട്‌മെന്റിനായുള്ള വിജ്ഞാപനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. 

വിദ്യാര്‍ഥികള്‍ നേരത്തേ സമര്‍പ്പിച്ച ഓപ്ഷനുകളില്‍ പുനഃക്രമീകരണത്തിന് ഈ ഘട്ടത്തില്‍ അവസരം നല്‍കും. അഖിലേന്ത്യ ക്വാട്ടയില്‍ അവശേഷിക്കുന്ന സീറ്റുകള്‍ എട്ടിന് വൈകീട്ടോ ഒമ്പതിന് രാവിലെയോ സംസ്ഥാനങ്ങള്‍ക്ക് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ സീറ്റുകള്‍കൂടി ചേര്‍ത്ത് ഒമ്പതിന് രാത്രിയോ പത്തിനോ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കാനാണ് ഇപ്പോഴത്തെ ആലോചന. അവശേഷിക്കുന്ന മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്ക് ആഗസ്റ്റ് 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ മോപ് അപ് റൗണ്ട് (സ്പോട്ട് അഡ്മിഷന്‍) കൗണ്‍സലിങ് നടത്തും. 

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം കണ്ണൂര്‍ മെഡിക്കല്‍ കോേളജിനെ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഹൈക്കോടതിയും ആരോഗ്യ സര്‍വകലാശാലയും പ്രവേശന പരീക്ഷ കമ്മിഷണര്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Related News :