News

NEET: ആദ്യവര്ഷം പിന്നിടുമ്പോള്

# ഡോ.എസ്. രാജുകൃഷ്ണന്‍ | പ്രവേശന പരീക്ഷാ മുന്ജോയിന്റ് കമ്മിഷണര്

 

Image

 

ര്ഷങ്ങളായി ചര്ച്ച ചെയ്തിരുന്നതും ഇടയ്ക്കൊന്നു വന്നിട്ടുപോയതുമായ നാഷണല്എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ് (നീറ്റ്), 2017 ല്പൂര്ണമായും രാജ്യത്ത് നടപ്പാക്കി. രാജ്യത്തെ ഏക മെഡിക്കല്എന്ട്രന്സ് എന്ന് ഇതിനെ വിശേഷിപ്പിക്കാന്ഇനിയും കഴിയില്ല. കാരണം ഓള്ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്സയന്സസിലെയും ജവഹര്ലാല്ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്എഡ്യുക്കേഷന്ആന്റ് റിസര്ച്ചിലെയും (ജിപ്മര്‍) എം.ബി.ബി.എസ്. പ്രവേശനം, വര്ഷവും രണ്ട് പ്രത്യേക പ്രവേശന പരീക്ഷകള്വഴിയായിരുന്നു

 

പ്രവേശന പരീക്ഷകള്ക്ക് അവസാനം

ഇവയ്ക്കു രണ്ടിനും വേണ്ടി രണ്ടു പ്രവേശന പരീക്ഷകള്നടത്തുന്നതിന്റെ പ്രസക്തി വിദ്യാര്ത്ഥികള്ക്കും രക്ഷിതാക്കള്ക്കും ഇനിയും ഉള്ക്കൊള്ളാന്കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് NEET വഴി AIIMS, JIPMER എന്നിവയിലേക്കും പ്രവേശനം നല്കിക്കൂടെന്ന് അവര്ചോദിക്കുന്നു. ന്യായമായ ചോദ്യമാണ്. എന്തായാലും രാജ്യത്ത് മുന്വര്ഷങ്ങളില്നിലനിന്നിരുന്ന, മുകളില്സൂചിപ്പിച്ച രണ്ടു പ്രവേശന പരീക്ഷകള്ഒഴികെയുള്ള മെഡിക്കല്പ്രവേശന പരീക്ഷകളെല്ലാം, ചിത്രത്തില്നിന്നും മാഞ്ഞത്, വിദ്യാര്ത്ഥികള്ക്കും രക്ഷിതാക്കള്ക്കും കുറച്ചൊന്നുമല്ല ആശ്വാസം നല്കിയത്

ഓരോ സ്ഥാപനവും പ്രത്യേകിച്ച് കല്പിത സര്വകലാശാലകള്പ്രത്യേകം നടത്തിയ പ്രവേശന പരീക്ഷകള്നിര്ത്തലാക്കി. ഇതുവഴി വലിയൊരു സാമ്പത്തിക ബാധ്യത ഒഴിവായിക്കിട്ടി. ഓരോന്നിലേക്കും പ്രത്യേകം അപേക്ഷ നല്കാന്മാത്രം പതിനായിരങ്ങളാണ് ഓരോ വിദ്യാര്ത്ഥിയും ചിലവാക്കേണ്ടിവന്നിരുന്നത്. അതിലുപരി, നിരവധി പ്രവേശന പരീക്ഷകള്അഭിമുഖീകരിക്കേണ്ടിവരിക വഴി ഉണ്ടാകുന്ന മാനസിക പിരിമുറുക്കമുള്പ്പെടെയുള്ള ബുദ്ധിമുട്ടുകള്അവര്ക്ക് ഒഴിവായിക്കിട്ടി. ഒരേ ദിവസം തന്നെ ഒന്നില്കൂടുതല്പരീക്ഷകള്നടത്തി മുന്നോട്ടു പോകേണ്ട സ്ഥിതി വിശേഷം ഇല്ലാതായി.

 

പൊതുകൗണ്സിലിംഗ്
 
പൊതുകൗണ്സിലിംഗ് വന്നതാണ് അതിലേറെ ആശ്വാസം നല്കിയത്. അഖിലേന്ത്യാ ക്വാട്ടയില്സര്ക്കാര്‍/മെഡിക്കല്‍/ഡന്റല്കോളേജുകളിലുള്ള 15 ശതമാനം സീറ്റുകളിലേക്കും കല്പിത സര്വകലാശാലാ സീറ്റുകളിലേക്കും ഡയറക്ടര്ജനറല്ഓഫ് ഹെല്ത്ത് സര്വീസസിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കല്കൗണ്സലിംഗ് കമ്മിറ്റി, ഓണ്ലൈനായി സീറ്റ് അലോട്ടുമെന്റ് നടത്തി. രണ്ട് അലോട്ട്മെന്റ് പ്രക്രിയകളിലും, സീറ്റുകളുടെ ലഭ്യത, ഫീസ് ഘടന എന്നിവ മനസ്സിലാക്കിക്കൊണ്ട്, ഓണ്ലൈന്ഓപ്ഷനുകള്നല്കാനുള്ള അവസരം NEET യോഗ്യത നേടിയ എല്ലാവര്ക്കും ലഭിച്ചത്ഏവരും സ്വാഗതം ചെയ്തു

 

കല്പിത സര്വകലാശാലകളില്ഉയര്ന്ന ഫീസ്

മിതമായ ഫീസില്പഠിക്കുവാനുള്ള അവസരമാണ് അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലുണ്ടായിരുന്നത്പക്ഷേ 10 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപവരെയുള്ള കല്പിത സര്വകലാശാലകളിലെ MBBS ന്റെ  ഫീസ് നിരക്ക്, പലര്ക്കും താങ്ങാവുന്നതിനപ്പുറമായിരുന്നു. അഖിലേന്ത്യാ ക്വാട്ട വിഭാഗത്തില്‍ 4,033 സീറ്റുകളുണ്ടായിരുന്നെങ്കില്‍, കല്പിത സര്വകലാശാലകളില്ഇത് 9,475 ആയിരുന്നു. എം.ബി.ബി.എസ്./ബി.ഡി.എസ്. എന്നിവയുടെ മൊത്തം സീറ്റുകളായിരുന്നു ഇവ. കല്പിത സര്വകലാശാല കൗണ്സിലിംഗില്കേന്ദ്രസര്ക്കാരിന്റെ ചില സ്ഥാപനങ്ങള്‍, ഉള്പ്പെടുത്തിയിരുന്നു. ഇവയില്താരതമ്യേന കുറഞ്ഞ ഫീസായിരുന്നു. കുറഞ്ഞ ഫീസായിരുന്നെങ്കിലും അഖിലേന്ത്യാ ക്വാട്ട ആദ്യ റൗണ്ടില്അലോട്ടുമെന്റ് ലഭിച്ചവരില്‍, 2,660 പേര്സീറ്റ് സ്വീകരിച്ചില്ല

അതായത് ഏതാണ്ട് 66 ശതമാനം പേര്സീറ്റ് സ്വീകരിച്ചില്ല. ഇത് ആശങ്ക ഉളവാക്കുന്ന ഒരു കാര്യം തന്നെയാണ്. ചേരാന്ഉദ്ദേശിക്കുന്നില്ലെങ്കില്പോലും ഓപ്ഷനുകള്നല്കാനുള്ള സ്വാതന്ത്ര്യം, അലോട്ട്മെന്റ് ലഭിച്ചാലും ചേര്ന്നില്ലെങ്കില്സാമ്പത്തിക നഷ്ടമൊന്നുമില്ലാത്ത സാഹചര്യം, സംസ്ഥാന കൗണ്സിലിംഗില്കൂടുതല്അടുത്തുള്ള സീറ്റു കിട്ടാനുള്ള സാധ്യത എന്നിവയൊക്കെ ഒരു താല്പര്യക്കുറവിന് കാരണമായിരിക്കാം. അഖിലേന്ത്യാ ക്വാട്ടയില്രണ്ടു അലോട്ട്മെന്റ് മാത്രമാണുണ്ടായിരുന്നത്

എന്തായാലും രണ്ടാം റൗണ്ടുകഴിഞ്ഞ് അഖിലേന്ത്യാ ക്വാട്ടയില്ചേരാത്ത എത്ര പേരുണ്ടെന്നുള്ളതു സംബന്ധിച്ച ഒരു കണക്കും മെഡിക്കല്കൗണ്സലിംഗ് കമ്മിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അന്വേഷണത്തില്എംബിബിഎസിനു മാത്രം 1000 ല്പരം സീറ്റുകള്രണ്ടാം റൗണ്ടിനു ശേഷവും ഒഴിഞ്ഞുകിടന്നിരുന്നു എന്ന് മനസ്സിലാകുന്നു. ഒഴിവുള്ള സീറ്റുകള്സംസ്ഥാന ക്വാട്ടയിലേക്കാണ് പോയത്

കല്പിത സര്വകലാശാലകളോട് വിദ്യാര്ത്ഥികള്പൊതുവേ മുഖംതിരിച്ചു നിന്നത് അവിടെയുള്ള ഫീസ് ഘടനയായിരുന്നിരിക്കാം. ആദ്യറൗണ്ട് കഴിഞ്ഞപ്പോള്അവിടെ 8278 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ഏതാണ്ട് 87 ശതമാനം. രണ്ടാം റൗണ്ടിനുശേഷവും വിഭാഗത്തില്ധാരാളം ഒഴിവുകളുണ്ടായിരുന്നു. മോപ് അപ് റൗണ്ട് വഴി കുറെ സീറ്റുകള്നികത്തി. കല്പിത സര്വകലാശാലകളിലെ ഫീസ് നിയന്ത്രിക്കേണ്ടതിനെപ്പറ്റി കേന്ദ്രസര്ക്കാര്ഗൗരവമായി ചിന്തിക്കണമെന്ന് വിദ്യാര്ത്ഥികളും രക്ഷിതാക്കളും ഒരേ സ്വരത്തില്ആവശ്യപ്പെടുന്നു.

 

കേന്ദ്ര സര്ക്കാര്ഇടപെടണം

മെഡിക്കല്കൗണ്സിലിംഗ് കമ്മിറ്റി, ആംഡ് ഫോഴ്സസ് മെഡിക്കല്കോളേജിലേക്കും ഓപ്ഷന്സ്വീകരിച്ച്, റാങ്ക് പട്ടിക തയ്യാറാക്കി. രണ്ടാംഘട്ട പ്രവേശനം AFMC യാണ് നടത്തിയത്. ESI മെഡിക്കല്‍/ഡന്റല്കോളേജുകളിലെ ESI Insured Persons സംവരണ സീറ്റുകളിലെ ഓപ്ഷന്സ്വീകരിക്കലും അലോട്ടുമെന്റും മെഡിക്കല്കൗണ്സലിംഗ് കമ്മിറ്റിയാണ് നടത്തിയത്.

ഓണ്ലൈന്കൗണ്സിലിംഗ് പൊതുവേ ഏവര്ക്കും സൗകര്യപ്രദമാണെങ്കിലും ഗൗരവബുദ്ധിയോടെ വിദ്യാര്ത്ഥികളും രക്ഷിതാക്കളും അതിനെ സമീപിക്കുന്നുണ്ടോ എന്ന് ഒഴിവുകളുടെ കണക്കു കാണുമ്പോള്സംശയമുദിക്കുന്നു. നേരിട്ടുവന്നു പങ്കെടുക്കാന്ബുദ്ധിമുട്ടുണ്ടെങ്കില്പ്രാദേശിക തലത്തില്സംവിധാനങ്ങളൊരുക്കി വിദ്യാര്ത്ഥി നേരിട്ടുവന്നു സീറ്റ് സ്വീകരിക്കുന്ന സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. സീറ്റുകള്ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്ഇതു സഹായിക്കും

കല്പിത സര്വകലാശാലകളിലെ ഫീസിനെക്കുറിച്ച് ഏവര്ക്കും ഒരു ധാരണ കിട്ടി. കൂടാതെ അവിടത്തെ പ്രവേശന പ്രക്രിയയ്ക്ക് സുതാര്യത വന്നു. പലപ്പോഴും അലോട്ടുമെന്റ് വിവരങ്ങള്വെബ്സൈറ്റുകളില് സ്ഥാപനങ്ങള്പ്രസിദ്ധീകരിച്ചിരുന്നില്ല. AIIMS, JIPMER എന്നിവയിലെ പ്രവേശനവും NEET അടിസ്ഥാനത്തിലാക്കാനും അവിടെയും അഖിലേന്ത്യാ ക്വാട്ട സീറ്റുകള്അനുവദിക്കാനും കേന്ദ്രസര്ക്കാര്താല്പര്യം കാട്ടുമെന്നു പ്രതീക്ഷിക്കാം.

 

Read Related News :