News

KEAM: സംവരണ സര്ട്ടിഫിക്കറ്റുകള് നിർബന്ധം

കേരളത്തിലെ പ്രവേശനാപരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനപ്രകാരം പ്രൊഫഷണല്കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷാസമര്പ്പണം www.cee.kerala.gov.in എന്ന വെബ്സൈറ്റില്തുടങ്ങിയിരിക്കുകയാണ്. എല്ലാ കോഴ്സുകളിലെയും ലഭ്യമായ സീറ്റുകള്വിവിധ വിഭാഗങ്ങള്ക്കായി സംവരണം ചെയ്തിട്ടുണ്ട്. പ്രവേശന പരീക്ഷാകമ്മീഷണര്അലോട്ടു ചെയ്യുന്ന സീറ്റുകള്ക്കു ബാധകമായ പ്രധാന സംവരണം 'മാന്ഡേറ്ററി' സംവരണമാണ്

സംവരണ സീറ്റുകള്

മാന്ഡേറ്ററി സംവരണം അനുസരിച്ച്, 60 ശതമാനം സീറ്റുകള്സ്റ്റേറ്റ് മെറിറ്റില്അനുവദിക്കും. എല്ലാ അപേക്ഷകരെയും ആദ്യം പരിഗണിക്കുക, സീറ്റിലേക്കായിരിക്കും. സാമൂഹികവും വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന വിവിധ വിഭാഗങ്ങള്ക്ക് (SE BC) 30 ശതമാനം സീറ്റ് അനുവദിക്കും

വിവിധ വിഭാഗക്കാര്ക്ക് അനുവദിക്കുന്ന സീറ്റുകള്‍, ശതമാന കണക്കില്ഇപ്രകാരമാണ്. ഈഴവ - 9, മുസ്ലീം - 8, മറ്റു പിന്നാക്ക ഹിന്ദു - 3, ലാറ്റിന്കാത്തലിക്കും ആംഗ്ലോ ഇന്ത്യനും - 3, ധീവരരും അനുബന്ധ വിഭാഗങ്ങളും - 2, വിശ്വകര്മ്മരും അനുബന്ധവിഭാഗങ്ങളും - 2, കുശവനും അനുബന്ധ വിഭാഗങ്ങളും - 1, മറ്റു പിന്നാക്ക ക്രിസ്ത്യന്‍ - 1, കുടുംബി - 1, അവശേഷിക്കുന്ന 10 ശതമാനം സീറ്റില്‍ 8 ശതമാനം പട്ടികജാതിക്കാര്ക്കും 2 ശതമാനം പട്ടികവര്ഗക്കാര്ക്കും നല്കും.

ഭിന്നശേഷിക്കാര്ക്കായി, സര്ക്കാര്‍/എയ്ഡഡ് കോളേജുകളിലെ കോഴ്സുകളില്‍ 3 ശതമാനം സീറ്റുകള്സംവരണം ചെയ്തിട്ടുണ്ട്. കമ്മീഷണറുടെ അലോട്ടുമെന്റില്ഉള്പ്പെടാത്ത സീറ്റുകളൊഴികെയുള്ളവയുടെ 3 ശതമാനമാണ് വിഭാഗത്തിന് അനുവദിക്കുന്നത്. വിവിധ മേഖലകളില്മികവു തെളിയിക്കുന്നവര്‍/വിവിധ വിഭാഗക്കാരുടെ മക്കള്‍/മറ്റു പ്രത്യേക വിഭാഗങ്ങള്എന്നിവക്കായി നിശ്ചിത സീറ്റുകള്വിവിധ കോഴ്സുകളില്മാറ്റിവെച്ചിട്ടുണ്ട്. അവയെ സ്പെഷല്റിസര്വേഷന്എന്ന വിഭാഗത്തില്പെടുത്തും.

ഏതൊക്കെ കോഴ്സുകളില്‍/കോളേജില്ഏതൊക്കെ വിഭാഗങ്ങള്ക്കാണ് സീറ്റുകള്നീക്കിവെച്ചിരിക്കുന്നത് എന്നും, എത്ര സീറ്റുകള്നീക്കിവെച്ചിട്ടുണ്ടെന്നും, പ്രോസ്പെക്ടസില്നല്കിയിട്ടുണ്ട്. സ്പോര്ട്സ് (വ്യക്തിഗതം/ടീം), എന്‍.സി.സി. എന്നിവയില്മികവു തെളിയിച്ചവര്‍, വിമുക്തഭടന്മാരുടെ മക്കള്‍, സേനാംഗങ്ങളുടെ മക്കള്‍, മുന്നേറ്റത്തില്മരണമടഞ്ഞ/കാണാതായ/അംഗവൈകല്യം സംഭവിച്ചവരുടെ ആശ്രിതര്തുടങ്ങിയവര്ക്ക് സംവരണം ചെയ്ത സീറ്റുകള്‍, ആയുര്വേദം, ഹോമിയോപ്പതി ബിരുദ/ഡിപ്ലോമക്കാര്ക്ക് എം.ബി.ബി.എസി.ന് സംവരണം ചെയ്തിട്ടുള്ള സീറ്റുകള്തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

ഭിന്നശേഷിക്കാര്ക്കുള്ള സീറ്റുകളും, സ്പെഷല്റിസര്വേഷന്സീറ്റുകളും നീക്കിവച്ചശേഷം അവശേഷിക്കുന്ന സീറ്റുകളാണ് മാന്ഡേറ്ററി സംവരണ വിഭാഗത്തില്വരിക. വിവിധ വിഭാഗ സീറ്റുകളിലേക്കു പരിഗണിക്കപ്പെടാന്‍, അവകാശവാദം തെളിയിക്കുന്ന രേഖകള്‍, അപേക്ഷാ പ്രിന്റ്ഔട്ടിനൊപ്പം നല്കണം

കേരളീയന്

കേരളീയന്വിഭാഗത്തില്പെടുന്നവരെ മാത്രമേ എല്ലാ സംവരണ സീറ്റിലേക്കും മാന്ഡേറ്ററി, വിശേഷാല്‍ (Special), ഭിന്നശേഷി സംവരണങ്ങള്ക്ക് പരിഗണിക്കുകയുള്ളൂ. അപേക്ഷകനോ അപേക്ഷകന്റെ അച്ഛനോ അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കില്അപേക്ഷകനെ 'കേരളീയന്‍' ആയി പരിഗണിക്കും. ഇതു തെളിയിക്കാനായി നിശ്ചിത രേഖകളില്ഏതെങ്കിലും ഒന്ന് അപേക്ഷയ്ക്കൊപ്പം നല്കണം. നല്കുന്ന രേഖയില്അപേക്ഷകന്റെ കേരളത്തിലെ ജനനസ്ഥലം ഉണ്ടായിരിക്കണം. അച്ഛന്റെയോ അമ്മയുടെയോ രേഖയാണ് നല്കുന്നതെങ്കില്അതില്അവരുടെ കേരളത്തിലെ ജനനസ്ഥലം ഉണ്ടായിരിക്കണം.  

അച്ഛന്റെയോ അമ്മയുടെയോ സര്ട്ടിഫിക്കറ്റിന്റെ പകര്പ്പാണു നല്കുന്നതെങ്കില്‍, അപേക്ഷനും അച്ഛന്‍/അമ്മയുമായുള്ള ബന്ധം തെളിയിക്കുന്ന ഒരു അനുബന്ധരേഖ കൂടി നല്കണം. കേരളത്തിലെ ജനനസ്ഥലം തെളിയിക്കാനായി നല്കാവുന്ന രേഖകള്‍/പകര്പ്പ് ഇവയൊക്കെയാണ്. ജനനസ്ഥലം കാണിക്കുന്ന i) S.S.L.C. ii) പാസ്പോര്ട്ടിന്റെ ബന്ധപ്പെട്ട പേജ് iii) ജനനം രജിസ്റ്റര്ചെയ്യുന്ന അധികാരി നല്കിയ ജനനസര്ട്ടിഫിക്കറ്റ് (പഞ്ചായത്ത്/മുന്സിപ്പാലിറ്റി/കോര്പ്പറേഷനില്നിന്നുമുള്ളത്) ഇവയുടെ പകര്പ്പ് മതി. (iv) അപേക്ഷകന്അല്ലെങ്കില്അച്ഛന്‍/അമ്മ കേരളത്തിലാണു ജനിച്ചതെന്നു സാക്ഷ്യപ്പെടുത്തുന്ന വില്ലേജ് ഓഫീസര്‍/തഹസില്ദാര്നല്കുന്ന സര്ട്ടിഫിക്കറ്റ് (ഇത് പ്രിന്റ് ഔട്ടിനൊപ്പം ലഭിക്കുന്ന മാതൃകയില്അസ്സല്തന്നെ കൊടുക്കണം). 

അച്ഛന്റെയോ അമ്മയുടെയോ രേഖയാണ് നല്കുന്നതെങ്കില്‍, അപേക്ഷകനും അച്ഛന്‍/അമ്മയുമായുള്ള ബന്ധം തെളിയിക്കാന്നിശ്ചിത അനുബന്ധരേഖ നല്കണമെന്ന് പ്രോസ്പെക്ടസില്പ്രത്യേകം പറഞ്ഞിട്ടില്ല. രണ്ടു പേരുടെയും പേരുള്പ്പെടുന്നതും (അപേക്ഷകന്‍, അച്ഛന്‍/അമ്മ), ബന്ധം വ്യക്തമാക്കുന്നതുമായ ഏത് ഔദ്യോഗിക രേഖയും സ്വീകരിക്കും. സാധാരണഗതിയില്‍ 10-ാം ക്ലാസ് സര്ട്ടിഫിക്കറ്റില്ഇവയെല്ലാം ഉണ്ടാകും. പാസ്പോര്ട്ടില്ബന്ധം വ്യക്തമാക്കുന്ന പേജുണ്ടാകും. ചില ബോര്ഡുകള്നല്കുന്ന മാര്ക്ക് ഷീറ്റ്, റേഷന്കാര്ഡ്, ട്രാന്സ്ഫര്സര്ട്ടിഫിക്കറ്റ് തുടങ്ങിയവയിലും വിവരങ്ങള്ഉണ്ടായേക്കാം. അനുബന്ധരേഖകള്നല്കുമ്പോള്‍, തെളിവായി നല്കുന്ന സര്ട്ടിഫിക്കറ്റിലെയും അനുബന്ധ രേഖയിലെയും പേരുകള്ഒരുപോലെയാണെന്ന് ഉറപ്പാക്കണം

മുകളില്സൂചിപ്പിച്ച 4 രേഖകളില്‍, വില്ലേജ് ഓഫീസര്‍/തഹസില്ദാര്നല്കുന്ന രേഖയെങ്കില്‍, അനുബന്ധരേഖ വേണ്ട. സര്ട്ടിഫിക്കറ്റില്ആവശ്യമായ വിവരങ്ങള്ഉണ്ടാകും. കേരളീയരല്ലാത്ത, കേരള കാഡറില്നിയമിതരായ അഖിലേന്ത്യാ സര്വീസ് ഉദ്യോഗസ്ഥരുടെ മക്കളെയും കേരളീയരായി പരിഗണിക്കും. പക്ഷേ അവര്ക്ക്, സ്റ്റേറ്റ് മെറിറ്റ് സീറ്റില്മാത്രമേ പരിഗണന ലഭിക്കുകയുള്ളൂ. വിഭാഗക്കാര്‍, ബന്ധപ്പെട്ട അധികാരിയുടെ സര്ട്ടിഫിക്കറ്റാണ് ഇതിലേക്ക് നല്കേണ്ടത്.

കേരളീയരായ അപേക്ഷകര്ക്ക്, സംവരണ ആനുകൂല്യത്തിന് അര്ഹതയുള്ളപക്ഷം, അവകാശ വാദം തെളിയിക്കുന്നതിനായി പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരമാണ് സര്ട്ടിഫിക്കറ്റ് പ്രിന്റ്ഔട്ടിനൊപ്പം നല്കണം. SE BC സംവരണത്തിന് അവകാശവാദമുന്നയിക്കുന്നവര്‍, പ്രോസ്പെക്ടസ് അനുബന്ധം XI ലെ പട്ടികയില്ഉള്പ്പെടുന്ന ഒരു സമുദായത്തില്പെടുന്നയാളായിരിക്കണം. വിവരവും അപേക്ഷാര്ത്ഥി ക്രീമിലെയര്വിഭാഗത്തില്പെടുന്നില്ലെന്നും വ്യക്തമാക്കുന്ന വില്ലേജാഫീസറുടെ സര്ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയിലുള്ളത്, അപേക്ഷാപ്രിന്റ്ഔട്ടിനൊപ്പം നല്കണം. പട്ടികജാതി/പട്ടികവര് സംവരണത്തിന് അവകാശവാദമുന്നയിക്കുന്നവര്‍, കാസ്റ്റ്/കമ്മ്യൂണിറ്റി സര്ട്ടിഫിക്കറ്റ് വാങ്ങേണ്ടത് തഹസില്ദാരില്നിന്നാണ്. ഇതും നിശ്ചിത മാതൃകയില്വാങ്ങി, പ്രിന്റ്ഔട്ടിനൊപ്പം നല്കണം.

സ്പെഷല്റിസര്വേഷനിലും, ഭിന്നശേഷി വിഭാഗത്തിലും അവകാശ വാദം ഉന്നയിക്കുന്നവരും, ബാധകമായ സര്ട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം നല്കണം. ഓരോന്നിനും നല്കേണ്ട സര്ട്ടിഫിക്കറ്റ് ഏതെന്ന് പ്രോസ്പെക്ടസിലെ ബന്ധപ്പെട്ട വകുപ്പില്വ്യക്തമാക്കിയിട്ടുണ്ട്

സ്പോര്ട്സ്, എന്‍.സി.സി. സംവരണം

സ്പോര്ട്സ് സ്പെഷല്റിസര്വേഷന്തേടുന്നവര്‍, അവരുടെ അസ്സല്അപേക്ഷ പ്രവേശന പരീക്ഷാ കമ്മീഷണര്ക്ക് അയയ്ക്കുകയും അതിന്റെ പകര്പ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്ട്സ് കൗണ്സില്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തിലേക്കും അയയ്ക്കണം. എന്‍.സി.സി. സംവരണം തേടുന്നവര്ഒറിജിനല്അപേക്ഷ സി... യ്ക്കും, പകര്പ്പ്, ഡപ്യൂട്ടി ഡയറക്ടര്ജനറല്എന്‍.സി.സി. കേരള പി.ബി. നമ്പര്‍ 2212 തിരുവനന്തപുരം 695010 എന്ന വിലാസത്തിലേക്ക് അപേക്ഷകന്എന്റോള്ചെയ്തിട്ടുള്ള എന്‍.സി.സി. യൂണിറ്റ് ഓഫീസ് വഴി അയച്ചുകൊടുക്കണം. സര്ട്ടിഫിക്കറ്റുകളൊന്നും അപേക്ഷാ സമര്പ്പണ സമയ പരിധിക്കുശേഷം നല്കാന്കഴിയില്ലെന്ന കാര്യം ഓര്ക്കുക.

Read Related News :