News

KEAM-2018 അപേക്ഷ ക്ഷണിച്ചു, അവസാന തിയതി ഫെബ്രുവരി 28

 

ഓണ്ലൈന്അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ അനുബന്ധ രേഖകളും നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണര്ക്ക് സമര്പ്പിച്ചിരിക്കണം.

students

സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്കോളേജുകളിലേക്കുള്ള എഞ്ചിനീയറിംഗ് ആര്ക്കിടെക്ചര്‍/ ഫാര്മസി/മെഡിക്കല്‍ - അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, (ഹോമിയോ) കോഴ്സുകള്‍, ബി..എം.എസ്.(ആയുര്വേദ), ബി.എസ്.എം.എസ്. (സിദ്ധ) ബി.യു.എം.എസ്.(യുനാനി), ബി.ഫാം, ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കള്ച്ചര്കോഴ്സുകള്‍, ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, വെറ്ററിനറി (ബി.വി.എസ്സി. & .എച്ച്.), ഫിഷറീസ് (ബി.എഫ്.എസ്സി.), എന്നിവയ്ക്കുപുറമെ കേരള കാര്ഷിക സര്വ്വകലാശാല, കേരള വെറ്ററിനറി & ആനിമല്സയന്സസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്സ്റ്റഡീസ് എന്നിവയിലേക്കുള്ള വിവിധ എഞ്ചിനിയറിങ് കോഴ്സുകള്‍, ബി.ആര്ക്ക് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

മേല്പ്പറഞ്ഞ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്ത്ഥികള്പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 2018 ഫെബ്രുവരി 1 മുതല്ഫെബ്രുവരി 28 വരെയുള്ള തീയതികളില്ഓണ്ലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടാതെ ഓണ്ലൈന്അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ അനുബന്ധ രേഖകളും നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണര്ക്ക് സമര്പ്പിച്ചിരിക്കണം

എഞ്ചിനീയറിംഗ് പ്രവേശനത്തിനു മാത്രമാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്പ്രവേശന പരീക്ഷ നടത്തുന്നത്. എന്നാല്ബി.ഫാം കോഴ്സില്പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ പേപ്പര്‍-I (ഫിസിക്സ് & കെമിസ്ട്രി) എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. ബി.ആര്ക്ക്. കോഴ്സിലേയ്ക്കും മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേയ്ക്കും പ്രവേശനത്തിനായി സംസ്ഥാനതലത്തില്പ്രത്യേകം പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ബി.ആര്ക്ക് കോഴ്സിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്കൗണ്സില്ഓഫ് ആര്ക്കിടെക്ച്ചര്‍ (COA) ദേശീയ തലത്തില്നടത്തുന്ന 'നാഷണല്ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്ആര്ക്കിടെക്ചര്‍'' (NATA) പരീക്ഷ എഴുതി 10.06.2018 ന് മുന്പായി നിശ്ചിത യോഗ്യത നേടിയിരിക്കണം

മെഡിക്കല്അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്സി.ബി.എസ്. ദേശീയ തലത്തില്നടത്തുന്ന 'നാഷണല്എലിജിബിലിറ്റി-കം- എന്ട്രന്സ് ടെസ്റ്റ്' (NEET-UG) 2018 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. ഇന്ത്യക്കാര്മാത്രം അപേക്ഷിച്ചാല്മതി. അതേസമയം പേഴ്സണ്ഓഫ് ഇന്ത്യന്ഓറിജിന്‍ (പി..), ഓവര്സീസ് സിറ്റിസണ്ഓഫ് ഇന്ത്യ (.സി.) കാര്ഡ് ഹോള്ഡര്മാരെയും പ്രവേശനത്തിനു മാത്രമായി ഇന്ത്യന്പൗരന് തുല്യരായി പരിഗണിക്കും. എന്നാല്ഇവര്ക്ക് സംവരണാനുകൂല്യങ്ങള്ലഭിക്കില്ല. അപേക്ഷകളെ സംബന്ധിച്ച വിശദ വിവരങ്ങള്ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.

 

Read Related News :