News

CUSAT പ്രവേശന പരീക്ഷ ഏപ്രില്‍ 18ന് ; ജനുവരി 31 വരെ അപേക്ഷിക്കാം

 

ശാസ്ത്രസാങ്കേതിക സർവകലാശാല വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദതലത്തിൽ എൻജിനിയറിങ്, സയൻസ്, നിയമം, വൊക്കേഷണൽ പ്രോഗ്രാമുകൾ എന്നിവയുണ്ട്.

ബിരുദ പ്രോഗ്രാമുകൾ:

  • ബി.ടെക്.: സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി ബ്രാഞ്ചുകൾ (നാലുവർഷ പ്രോഗ്രാം).
  • ഇന്റഗ്രേറ്റഡ് എം.എസ്‌സി.: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫോട്ടോണിക്‌സ് (അഞ്ചുവർഷം)
  • ഇന്റഗ്രേറ്റഡ് (ഓണേഴ്‌സ്) ബി.കോം./ബി.ബി.എ. എൽഎൽ.ബി (അഞ്ചുവർഷം); ബി.വൊക്. ബിസിനസ് പ്രോസസ് ആൻഡ ഡേറ്റ അനലിറ്റിക്‌സ് (മൂന്നുവർഷം).

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് എൻജിനിയറിങ് ഇന്റഗ്രേറ്റഡ് ഫോട്ടോണിക്‌സ് എം.എസ്‌സി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മറൈൻ എൻജിനിയറിങ് പ്രോഗ്രാമിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി 60 ശതമാനം മാർക്കും ഇംഗ്ലീഷിന് 10-ലോ 12-ലോ 50 ശതമാനം മാർക്കും വേണം. പ്രായം: സെപ്‌റ്റംബർ ഒന്നിന് 25 വയസ്സ് കവിയരുത്.

നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് പ്രവേശനത്തിന് പ്ലസ്ടുതലത്തിൽ 60 ശതമാനം മാർക്ക് വേണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ മൂന്ന് വിഷയങ്ങൾക്കും കൂടി 50-ഉം മാത്തമാറ്റിക്‌സിന് 50-ഉം ശതമാനം മാർക്ക് വേണം.

ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജിക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ മൂന്ന് വിഷയങ്ങൾക്കുംകൂടി 60-ഉം മാത്തമാറ്റിക്‌സിന് 55-ഉം ശതമാനം മാർക്കുവേണം.

മറ്റ് എൻജിനിയറിങ് പ്രോഗ്രാമുകൾ:ഫോട്ടോണിക്‌സ് ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന് പ്ലസ്ടുതലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ മൂന്നുവിഷയങ്ങൾക്ക് മൊത്തം 50-ഉം മാത്തമാറ്റിക്‌സിന് 50-ഉം ശതമാനം മാർക്കും വേണം.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രവേശനം തേടുന്നവർ പ്ലസ്ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നീ വിഷയങ്ങളിൽ മൂന്ന് എണ്ണമെങ്കിലും പഠിച്ച് പ്ലസ്ടുവിന് 75 ശതമാനം മാർക്കു നേടിയിരിക്കണം. കെ.വി.പി.വൈ. ഫെലോഷിപ്പ് ഉള്ളവർക്ക് മുൻഗണന. അവർ പ്രവേശനപരീക്ഷ എഴുതേണ്ട.

ഇന്റഗ്രേറ്റഡ് (ഓണേഴ്‌സ്) ബി.കോം./ബി.ബി.എ. എൽഎൽ.ബി.: പ്ലസ്ടു പരീക്ഷ ഭാഷാവിഷയം ഉൾപ്പെടെ സയൻസ്/കൊമേഴ്‌സ് വിദ്യാർഥികൾ 60-ഉം, ആർട്‌സ്/ഹ്യുമാനിറ്റീസ് 55-ഉം ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം.

ബി.വൊക്. പ്രവേശനം തേടുന്നവർ പ്ലസ്ടു പരീക്ഷ മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് 65 ശതമാനം മാർക്ക്/തുല്യ സി.ജി.പി.എ. വാങ്ങി ജയിച്ചിരിക്കണം.

കോമൺ അഡ്മിഷൻ ടെസ്റ്റ്:ബി.ടെക്./ ഇന്റഗ്രേറ്റ്‌ ഫോട്ടോണിക്‌സ്/ ഇന്റഗ്രേറ്റഡ് സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനം പൊതുപ്രവേശന പരീക്ഷ (കാറ്റ്) വഴിയാണ്. കംപ്യൂട്ടർ അധിഷ്ഠിതപരീക്ഷ ഏപ്രിൽ 18-നും 19-നും. പ്ലസ്ടു സിലബസിന്റെ അടിസ്ഥാനത്തിൽ 250 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പറാണ് കാറ്റിനുള്ളത്. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽനിന്ന്‌ യഥാക്രമം 125, 75, 50 ചോദ്യങ്ങൾവീതം പരീക്ഷയ്ക്കുണ്ടാകും. ഓരോ ശരിയുത്തരത്തിനും മൂന്നുമാർക്ക്. തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടമാകും.

ബി.ടെക്./ഇന്റഗ്രേറ്റ്‌ ഫോട്ടോണിക്‌സ് റാങ്ക് പട്ടികയിൽ സ്ഥാനംനേടാൻ ഓരോ വിഷയത്തിലും 10 മാർക്കുവീതം വാങ്ങണം. പട്ടികവിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ല.

ബി.വൊക്. പ്രവേശനത്തിനുള്ള രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 150 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ന്യൂമറിക്കൽ റീസണിങ് (60 ചോദ്യങ്ങൾ), ഇംഗ്ലീഷ് ലാംഗ്വേജ് (45), കോംപ്രിഹൻഷൻ ആൻഡ് ലോജിക്കൽ റീസണിങ് (45) എന്നിവയിൽനിന്നും.

അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രവേശനത്തിന് രണ്ടുഭാഗങ്ങളിലായി ഒബ്ജക്ടീവ്/മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലെ 150 ചോദ്യങ്ങളുള്ള പരീക്ഷയുണ്ടാകും. ഒന്നാം ഭാഗത്ത് നിയമവുമായി ബന്ധമുള്ള 25 ചോദ്യങ്ങളും റീസണിങ്/ലോജിക്കൽ തിങ്കിങ്ങിൽനിന്ന്‌ 50 ചോദ്യങ്ങളും ഉണ്ടാകും. രണ്ടാംഭാഗത്ത് ജനറൽ ഇംഗ്ലീഷ് (50), ജി.കെ./ കറന്റ് അഫയേഴ്‌സ് (25) എന്നിവയിലെ ചോദ്യങ്ങൾ. ശരിയുത്തരം മൂന്ന് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും.

ബി.ടെക്. ലാറ്ററൽ എൻട്രി: ത്രിവത്സര എൻജിനിയറിങ്‌ ഡിപ്ലോമ കഴിഞ്ഞവർക്ക് ബി.ടെക്. പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രിനൽകും. സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ ഇൻഫർമേഷൻ ടെക്‌നോളജി, സേഫ്റ്റി ആൻഡ് ഫയർ, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളുണ്ട്. ഡിപ്ലോമ 60 ശതമാനം മാർക്കോടെ ജയിച്ച് 2020 ജൂലായ് ഒന്നിന് 25 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.

പ്രവേശനപരീക്ഷ ഉണ്ട്. ദൈർഘ്യം മൂന്നുമണിക്കൂർ. 200 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് (20 ചോദ്യം), മാത്തമാറ്റിക്‌സ് (50), എൻജിനിയറിങ് മെക്കാനിക്‌സ് (40), എൻജിനിയറിങ്് ഗ്രാഫിക്‌സ് (40), ജനറൽ എൻജിനിയറിങ് (50)

എൽഎൽ.ബി., എംബി.എ., പിഎച്ച്.ഡി.:

ത്രിവസര എൽഎൽ.ബി., എം.എസ്‌സി., എം.എ., എം.സി.എ, എം.വൊക്., എം.ബി.എ., എൽഎൽ.എം., എം.ടെക.്, എം.ഫിൽ., പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ/സർട്ടിഫിക്കറ്റ് തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷ: യു.ജി./പി.ജി. (എം.ഫിൽ, പിഎച്ച്.ഡി., ഡിപ്ലോമ ഒഴികെയുള്ളവ) പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 31 വരെ https://admissions.cusat.ac.in വഴി നടത്താം. ലേറ്റ് ഫീയോടെ ഫെബ്രുവരി ഏഴുവരെയും. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. എം.ഫിൽ., പിഎച്ച്.ഡി., ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പ്/സ്‌കൂൾ/സെന്ററിൽനിന്ന്‌ മാർച്ച് 31 വരെ വാങ്ങി പൂരിപ്പിച്ചുനൽകാം.

Read Related News :