News

JEE Main/ JEE Advanced: ഉപരിപഠനത്തിന്റെ വലിയ സാധ്യതകള്‍

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ.ഐ.ഐ. ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), ജി.എഫ്.ടി.ഐ. (ഗവൺമെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്സ്) എന്നിവിടങ്ങളിലെ ബിരുദ എൻജിനിയറിങ്/ടെക്നോളജി/സയൻസ്/ആർക്കിടെക്ചർ/ പ്ലാനിങ് പ്രവേശനത്തിനുള്ള പരീക്ഷയാണ്. 

അതോടൊപ്പം അതിലെ ബി.ഇ./ബി.ടെക്. പേപ്പർ ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അർഹരാകുന്നവരെ കണ്ടെത്തുന്ന യോഗ്യതാ പരീക്ഷകൂടിയാണ്. 
അതിലുപരി ഈ രണ്ടുപരീക്ഷകളും മറ്റ് ഒട്ടേറെ എൻജിനിയറിങ്/സയൻസ് അധിഷ്ഠിത പ്രവേശനങ്ങൾക്ക് പരിഗണിക്കും. താത്‌പര്യമുള്ളവർ ഈ പരീക്ഷകൾ അഭിമുഖീകരിക്കണം. അതോടൊപ്പം, ബന്ധപ്പെട്ട പ്രവേശന പ്രക്രിയകളിൽ അപേക്ഷിക്കാനും ശ്രദ്ധിക്കണം. 

പ്രവേശനത്തിനായി ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ് സ്കോർ/റാങ്ക് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ: 

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) തിരുവനന്തപുരം: നാലു വർഷ, ഏറോസ്പേസ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഏവിയോണിക്സ്) എൻജിനിയറിങ്, എൻജിനിയറിങ് ഫിസിക്സ് + മാസ്റ്റർ ഓഫ് സയൻസ്/ടെക്നോളജി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ. പ്രവേശനം ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴി. www.iist.ac.in
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി, വിശാഖപട്ടണം: പെട്രോളിയം, കെമിക്കൽ എൻജിനിയറിങ് ബി.ടെക്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴി. http://iipe.ac.in/
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്: (ഐസർ- തിരുവനന്തപുരം, ബർഹാംപുർ (ഒഡിഷ), ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുപ്പതി). അഞ്ചുവർഷ ബി.എസ്-എം.എസ്. ഡ്യുവൽ ഡിഗ്രി (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എർത്ത് ആൻഡ് എൻവ​േയാൺമെൻറൽ സയൻസസ്), നാല് വർഷ ബി.എസ്. (ഇക്കണോമിക്സ്, എൻജിനിയറിങ് സയൻസസ്). ജെ.ഇ.ഇ (അഡ്വാൻസ്ഡ്) (മറ്റ് പ്രവേശന ചാനലുകൾ- കെ.വി.പി.വൈ., ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ) www.iiseradmission.in
  • ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല, കണ്ണൂർ: 10+2 ബി.ടെക്. കാഡറ്റ് എൻട്രി സ്കീം (സ്ഥിരം കമ്മിഷൻ): അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകൾ. സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവിനുള്ള ഷോർട്ട് ലിസ്റ്റിങ്. ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പർ അഖിലേന്ത്യാ റാങ്ക് പരിഗണിച്ച് വർഷത്തിൽ രണ്ടു സെഷൻ (ജനുവരി, ജൂലായ് ). www.joinindiannavy.gov.in
  • ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എ.ഐ.ടി., പുണെ): കരസേനയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കൾക്കുമാത്രം പ്രവേശനം. ജെ.ഇ.ഇ. മെയിൽ റാങ്ക് പരിഗണിച്ച്. www.aitpune.com
  • ജെ.ഇ.ഇ. സ്കോർ പരിഗണിക്കപ്പെടാവുന്ന മറ്റുചില പ്രവേശനങ്ങൾ: (i) ജാമിയ മിലിയ ഇസ്‌ലാമിയ, ന്യൂഡൽഹി (ബി.ടെക്./ബി.ആർക്. - മെയിൻ) (ii) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജി, തഞ്ചാവൂർ (ബി.ടെക്.- മെയിൻ) (iii) രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, അമേഠി (ബി.ടെക്.- അഡ്വാൻസ്ഡ്) (iv) ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (ബി.ടെക്.- മെയിൻ). 

ഒട്ടേറെ സ്വകാര്യ സർവകലാശാലകളും ബിരുദതല പ്രോഗ്രാം പ്രവേശനത്തിന് ഈ പരീക്ഷാസ്കോർ പരിഗണിക്കുന്നുണ്ട്‌.
അപേക്ഷിക്കാൻ: https://jeemain.nta.nic.in/

Read Related News :