News

KEAM പ്രവേശന പരീക്ഷ മേയ് രണ്ട്, മൂന്ന് തീയതികളിലേക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: 2019ലെ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (KEAM-2019) മേയ് രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. പുതുക്കിയ ടൈംടേബിള്‍ പ്രകാരം പേപ്പർ-I, ഫിസിക്‌സ്‌ ആൻഡ്‌ കെമിസ്‌ട്രി മേയ് രണ്ടിനും പേപ്പർ-II, മാത്തമാറ്റിക്‌സ്‌ മേയ് മൂന്നിനുമാണ് നടത്തുക. രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ.

കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷകള്‍ നടത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. 

നേരത്തെ ഏപ്രില്‍ 27, 28 തീയതികളിലായിരുന്നു പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം നിരവധി വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 28ന് നടക്കുന്ന ഐഐഐടി പ്രവേശന പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. തീയതികള്‍ മാറ്റിയതോടെ ഈ ആശങ്കയ്ക്കും പരിഹാരമായിട്ടുണ്ട്.

 

 

 

Read Related News :