News

NTA പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

             നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2019 സെപ്റ്റംബര്‍ മുതല്‍ 2020 ജൂണ്‍ വരെ നടത്താനിരിക്കുന്ന പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. യുജിസി നെറ്റ്, നീറ്റ് യുജി, ജെഇഇ, സി-മാറ്റ്, ജി-പാറ്റ്, ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ ഉള്‍പ്പെടെയുള്ള ടെസ്റ്റുകളുടെ പരീക്ഷാ തീയതികളാണ് കലണ്ടറിലുള്ളത്.

 

പ്രധാന പരീക്ഷകളുടെ തീയതിയും രജിസ്ട്രേഷന്‍ സമയവും

 

enlightenedയുജിസി നെറ്റ് - 2019 ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ (രജിസ്‌ട്രേഷന്‍ - സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ഒക്ടോബര്‍ 25 വരെ)

enlightenedസിഎസ്‌ഐആര്‍ നെറ്റ് - 2019 ഡിസംബര്‍ 15 (രജിസ്‌ട്രേഷന്‍ - സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെ) 

enlightenedജെഇഇ (മെയിന്‍) - 2020 ജനുവരി ആറ് മുതല്‍ 11 വരെ (രജിസ്‌ട്രേഷന്‍ - 2019 സെപ്റ്റംബര്‍ രണ്ട് മുതല്‍ 30 വരെ)

enlightenedജെഇഇ (മെയിന്‍) - 2020 ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ (രജിസ്‌ട്രേഷന്‍ - 2020 ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് ഏഴ് വരെ)

enlightenedസി-മാറ്റ് - 2020 ജനുവരി 24 (രജിസ്‌ട്രേഷന്‍ - 2019 നവംബര്‍ ഒന്ന് മുതല്‍ 30 വരെ)

enlightenedജി-പാറ്റ് - 2020 ജനുവരി 24 (രജിസ്‌ട്രേഷന്‍ - 2019 നവംബര്‍ ഒന്ന് മുതല്‍ 30 വരെ)

enlightenedഇഗ്നോ എംബിഎ - 2020 ജൂണ്‍ ഒന്ന് (രജിസ്‌ട്രേഷന്‍ - 2020 ജനുവരി 31 മുതല്‍ ഫെബ്രുവരി 28 വരെ)

enlightenedജെഎന്‍യു പ്രവേശന പരീക്ഷ - 2020 മേയ് 11 മുതല്‍ 14 വരെ (രജിസ്‌ട്രേഷന്‍ - 2020 മാര്‍ച്ച് രണ്ട് മുതല്‍ 31 വരെ)

enlightenedനീറ്റ് യുജി - 2020 മേയ് മൂന്നിന് (രജിസ്‌ട്രേഷന്‍ - 2019 ഡിസംബര്‍ രണ്ട് മുതല്‍ 31 വരെ) 

enlightenedയുജിസി നെറ്റ് - 2020 ജൂണ്‍ 15 മുതല്‍ 20 വരെ (രജിസ്‌ട്രേഷന്‍ - 2020 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 16 വരെ)

enlightenedസിഎസ്‌ഐആര്‍ നെറ്റ് - 2020 ജൂണ്‍ 21 (രജിസ്‌ട്രേഷന്‍ - 2020 മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 15 വരെ)

കൂടുതല്‍ പരീക്ഷകളുടെ തീയതികളും അനുബന്ധ വിവരങ്ങളുമറിയാന്‍ എന്‍.ടി.എയുടെ nta.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കലണ്ടര്‍ കാണുക.

 

 

 

 

 

Read Related News :