പിന്നാക്ക വിഭാഗക്കാർക്ക് മത്സരപരീക്ഷാ പരിശീലന സഹായധനം
പിന്നാക്ക സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് കേന്ദ്ര, സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സരപരീക്ഷാ പരിശീലനത്തിന് സഹായധനം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതിക്ക് അപേക്ഷിക്കാം.
മെഡിക്കൽ, എൻജിനിയറിങ് പ്രവേശനം, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി./നെറ്റ്/ജെ.ആർ.എഫ്. മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിനാണ് സഹായധനം നൽകുന്നത്. പ്രശസ്തിയും സേവനപാരമ്പര്യവും മുൻവർഷങ്ങളിൽ മികച്ചവിജയം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും അപേക്ഷിക്കാം.
സ്ഥാപനങ്ങളുടെ നിലവാരം തൃപ്തികരമല്ലെന്ന് വകുപ്പിന് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കും. കുടുംബ വാർഷിക വരുമാനപരിധി: മെഡിക്കൽ/എൻജിനിയറിങ് പ്രവേശനം ബാങ്കിങ് സർവീസ്-രണ്ടുലക്ഷം രൂപ, സിവിൽ സർവീസ്-4.5 ലക്ഷം രൂപ, ഗേറ്റ്/മാറ്റ്, യു.ജി.സി./നെറ്റ്/ജെ.ആർ.എഫ്.-2.5 ലക്ഷം രൂപ. ബന്ധപ്പെട്ട റവന്യൂ അധികാരിയിൽനിന്ന് ഒരു വർഷത്തിനുള്ളിൽ ലഭിച്ച വരുമാന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വരുമാനം രേഖപ്പെടുത്തേണ്ടത്.
ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.eep.bcdd.kerala.gov.in അവസാന തീയതി: ഒക്ടോബർ 20. അപേക്ഷയിൽ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും കൃത്യമായി രേഖപ്പെടുത്തണം.
Instructions











