Top
News

JEE Advanced മേയ് 19-ന്; കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് രണ്ടു പേപ്പർ

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) യിലെ ബാച്ചിലർ, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്‌ഡിന്റെ തീയതി പ്രഖ്യാപിച്ചു. 2019 മേയ് 19-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് രണ്ടു പേപ്പർ ഉണ്ടാകും. ഒന്നാം പേപ്പർ രാവിലെ ഒമ്പത്‌ മുതൽ 12 വരെയും രണ്ടാം പേപ്പർ ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ്‌. 

പരീക്ഷ

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഓരോ പേപ്പറിലുമുണ്ടാകും. ബാച്ചിലർ ഓഫ് ടെക്‌നോളജി (ബി.ടെക്.), ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.), ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്), ഡ്യുവൽ ഡിഗ്രി ബി.ടെക്. - എം.ടെക്., ഡ്യുവൽ ഡിഗ്രി ബി.എസ്.- എം.എസ്., ഇന്റഗ്രേറ്റഡ് എം.ടെക്., ഇന്റഗ്രേറ്റഡ് എം.എസ്. എന്നീ പ്രോഗ്രാമുകളിലേക്കാണ് ഈ പരീക്ഷ വഴി പ്രവേശനം നൽകുക. 

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജെ.ഇ.ഇ. മെയിൻ ഒന്നാം പേപ്പറിൽ വിവിധ കാറ്റഗറികളിൽനിന്നു മുന്നിലെത്തുന്ന നിശ്ചിതപേർക്കേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് എഴുതാൻ കഴിയൂ. ഐ.ഐ.ടി. ജോയന്റ് അഡ്മിഷൻ ബോർഡിനുവേണ്ടി റൂർഖി ഐ.ഐ.ടി.യാണ് പരീക്ഷ നടത്തുന്നത്.

പ്രവേശനം

ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ, ഖരഗ്പുർ, ഗുവാഹാട്ടി, റൂർഖി, ധൻബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വർ, ധാർവാഡ്, ഗാന്ധിനഗർ, ഗോവ, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോദ്പുർ, മാണ്ഡി, പാലക്കാട്, പട്‌ന, റോപ്പർ, തിരുപ്പതി എന്നീ ഐ.ഐ.ടി.കളിലേക്കാണ് പ്രവേശനം.
ഐ.ഐ.ടി.കൾ കൂടാതെ മറ്റു സ്ഥാപനങ്ങളും ജെ.ഇ.ഇ. അഡ്വാൻസ്ഡ് സ്കോർ പരിഗണിച്ച് വിവിധ ബിരുദതല പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്നു. 

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.), തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്‌നോളജി (ഐ.ഐ.എസ്.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) വിശാഖപട്ടണത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി, റായ്ബറേലിയിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി എന്നിവ അവയിൽ ഉൾപ്പെടും.  https://jeeadv.ac.in

Read Related News :