News

AIIMS MBBS: രജിസ്‌ട്രേഷൻ രണ്ടു ഘട്ടമായി

യിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) 2019-ലെ  എം.ബി.ബി.എസ്. പ്രവേശന പരീക്ഷയ്ക്ക് പ്രോസ്പക്ടീവ് ആപ്ലിക്കന്റ്‌സ് അഡ്വാൻസ്ഡ് രജിസ്‌ട്രേഷൻ (പി.എ.എ.ആർ.) എന്ന സംവിധാനം ബാധകമാക്കി. പരീക്ഷകൾ നടക്കുന്നതിന് വളരെ മുമ്പേ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്ന പദ്ധതിയാണ് പി.എ.എ.ആർ. ബേസിക്, ഫൈനൽ രജിസ്‌ട്രേഷനുകൾ അടങ്ങുന്ന രണ്ടു ഘട്ട പ്രക്രിയയാണ് പി.എ.എ.ആർ. 

ആദ്യഘട്ടം: പരീക്ഷയ്ക്ക് ആറ് മാസം മുമ്പ് ലഭ്യമായ അടിസ്ഥാന വിവരങ്ങൾ നൽകിയും ഇമേജുകൾ അപ് ലോഡു ചെയ്തും ആദ്യ ഘട്ട അടിസ്ഥാന രജിസ്‌ട്രേഷൻ നടത്താം. ഇവ പരിശോധനയ്ക്കു വിധേയമാക്കും. തെറ്റുകളും കുറവുകളും പരിഹരിക്കാൻ അപേക്ഷകർക്ക് അവസരം നൽകും. രജിസ്‌ട്രേഷൻ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കും. ഈ ഘട്ടത്തിൽ ഫീസ് അടയ്ക്കേണ്ടതില്ല. 2019-ലെ പ്രവേശന പരീക്ഷയ്ക്കു മുമ്പ് നിശ്ചിതസമയത്ത് ബേസിക് രജിസ്‌ട്രേഷൻ അവസാനിക്കും. 

രണ്ടാം ഘട്ടം:  പ്രോസ്പക്ടസ്, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കും. അടിസ്ഥാന രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് തുടർന്ന് 2019-ലെ എം.ബി.ബി.എസ്. പരീക്ഷ അഭിമുഖീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. പരീക്ഷ എഴുതുന്ന പക്ഷം ഫൈനൽ രജിസ്‌ട്രേഷൻ നടത്തണം. ഈ ഘട്ടത്തിൽ ഫീസ് അടയ്ക്കണം. 2019-ലെ പരീക്ഷ അഭിമുഖീകരിക്കാൻ താത്‌പര്യമില്ലാത്തവർക്ക് ഈ ഘട്ടം ഒഴിവാക്കാം. നിലവിലുള്ള ബേസിക്ക് രജിസ്‌ട്രേഷൻ വച്ച് പിന്നീടുള്ള സെഷനിലെ പരീക്ഷയ്ക്കുള്ള ഫൈനൽ രജിസ്‌ട്രേഷൻ ആ സമയത്ത് നടത്താം. ബേസിക് രജിസ്‌ട്രേഷൻ എന്നും നിലനിൽക്കും. എന്നാൽ ഫൈനൽ രജിസ്‌ട്രേഷൻ പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാകും. 

2019-ലെ എം.ബി.ബി.എസ്. പ്രവേശന പരീക്ഷയുടെ ബേസിക് രജിസ്‌ട്രേഷൻ നവംബർ രണ്ടാം വാരം തുടങ്ങും. അന്തിമ രജിസ്‌ട്രേഷൻ ഫെബ്രുവരിയിൽ. ബേസിക് രജിസ്‌ട്രേഷൻ അംഗീകരിച്ചാൽ മാത്രമേ അന്തിമ രജിസ്‌ട്രേഷൻ നടത്താൻ കഴിയൂ.  2019-ലെ പ്രവേശന പരീക്ഷ മെയ് 25നും 26നും നടക്കും.

Read Related News :