News

JEE Main : ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം

                        നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) 2020 ജനുവരിയില്‍ നടത്തുന്ന ആദ്യ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയ്ക്ക് ഒക്ടോബര്‍ 10-ന് രാത്രി 11.50 വരെ https://jeemain.nta.nic.in വഴി അപേക്ഷിക്കാം.

ഫീസടയ്ക്കാന്‍, ഒക്ടോബര്‍ 11 രാത്രി 11.50 വരെ, സൗകര്യമുണ്ടാകും. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്/യു.പി.ഐ./പേടിഎം സര്‍വീസ് വഴി ഫീസ് അടയ്ക്കാം.

അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍, 14 മുതല്‍ 20 രാത്രി 11.50 വരെ സൗകര്യം ഉണ്ടാകും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), ഗവണ്‍മെന്റ് ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് (ജി.എഫ്.ടി.ഐ.) എന്നിവിടങ്ങളിലെ ബിരുദ എന്‍ജിനിയറിങ്, ടെക്‌നോളജി, സയന്‍സ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ് കോഴ്‌സുകളിലെ പ്രവേശന പരീക്ഷയാണിത്.

അതോടൊപ്പം അതിലെ ബി.ഇ.,/ബി.ടെക്. പേപ്പര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അര്‍ഹരാകുന്നവരെ കണ്ടെത്തുന്ന യോഗ്യതാ പരീക്ഷകൂടിയാണ്.

Read Related News :